---
title: "ഹരിത ഭവനം പദ്ധതി രാഷ്ട്രീയവത്ക്കരിക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ്; അരിക്കുളത്ത് ധർണ നടത്തി"
english_title: "Haritha Bhavanam Project Politicization UDF Protest Arikkulam Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383066/ haritha-bhavanam-project-udf-protest-arikkulam-panchayat"
published_at: "2026-09-17T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab7ca0e9085_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Haritha Bhavanam", "UDF Protest", "Arikkulam Panchayat", "Panthalayani Block"]
---

# ഹരിത ഭവനം പദ്ധതി രാഷ്ട്രീയവത്ക്കരിക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ്; അരിക്കുളത്ത് ധർണ നടത്തി

> **Lead Summary:** **അരിക്കുളം: **അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യുഡിഎഫ് ധര്‍ണ സമരം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു. 

## Article Content

**അരിക്കുളം: **അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യുഡിഎഫ് ധര്‍ണ സമരം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു. 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ഭവനം പദ്ധതി സി.പി.എം സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും, ഹരിത ഭവനം പ്രോജക്ട് നടപ്പിലാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തത് അരിക്കുളം പഞ്ചായത്തിനെയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി പോലും അറിയാതെ സിപിഎം കാരെ മാത്രം വിളിച്ച് യോഗം സംഘടിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും, അണികളെ പിടിച്ചു നിര്‍ത്താനായുള്ള അവസാന കച്ചിത്തുരുമ്പായി സി.പി.എം പദ്ധതിയെ മാറ്റുകയാണെന്നും പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാന്‍ സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതി ശ്രമിക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം മൂസ കോതമ്പ്ര മുഖ്യപ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശശി ഊട്ടേരി, യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ എന്‍.കെ. അഷ്‌റഫ്, സി. നാസര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി.എം ബഷീര്‍, സീനത്ത് വടക്കയില്‍, സജിത എളമ്പിലാട്ട്, കെ.എം. നാരായണി, സ്റ്റിജ അനീഷ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ. അഷ്‌റഫ്, ലതേഷ് പുതിയേടത്ത്, എസ്. മുരളീധരന്‍, ഒ.കെ. ചന്ദ്രന്‍, ബീന വരമ്പച്ചേരി, സുഹ്‌റ രയരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പി. കുട്ടികൃഷ്ണന്‍ നായര്‍, പി.പി.കെ അബ്ദുള്ള, പി.കെ.കെ. ബാബു, കെ.എം മുഹമ്മദ് അരിക്കുളം എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383066/ haritha-bhavanam-project-udf-protest-arikkulam-panchayat)